കോട്ടയംജില്ലയില്‍ ചേന്നാട് സ്വദേശിയായ മുണ്ടാട്ട് കുറുവച്ചന്‍ ഒരു തേനീച്ച കര്‍ഷകനാണ്. 40ലേറെ വര്‍ഷങ്ങളായി തേനീച്ചകൃഷിരംഗത്തുണ്ട് കുറുവച്ചന്‍. നല്ല ഒരു കര്‍ഷകനായിരുന്ന തന്റെ പിതാവിന്റെ കാലടികളെ പിന്തുടര്‍ന്നാണ് കുറുവച്ചനും ഈ രംഗത്തേക്ക് കടന്നുവന്നത്. 125ഓളം തേനീച്ചകൂടുകളുണ്ട് കുറുവച്ചന്. മധുരമേറുന്ന തേന്‍ തരുന്ന തേനീച്ചകളെ അതേ മാധുര്യത്തോടെയാണ് കുറുവച്ചന്‍ പരിപാലിക്കുന്നത്.